എനിക്കിനിയും എല്ലാമായ്
നീ മതി ഊഴിയിൽ
എൻ യേശുവേ (2)
1 മാൻ നീർതോടുകളിലേക്കു
ചെല്ലാൻ കാംഷിക്കും പോലെ
എൻ മാനസം നിന്നോടു ചേരാൻ
കാംഷിക്കുന്നു മൽ പ്രിയ;- എനി...
2 ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ്
കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ
ഉറ്റ സഖിയാമവൻ;- എനി...
3 പകലിലും രാവിലും എൻ
പരിപാലകനായി
മയങ്ങാതെ ഉറങ്ങാതെ
കാക്കുന്നതാൽ സ്തോത്രം;- എനി...