മംഗളം മംഗളമേ നവ്യ വധുവരരിവർ-
ക്കിന്നുമെന്നേക്കും മംഗളം മംഗളമേ
1 ആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധം
ആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വ
സൗഭാഗ്യത്തോടെന്നും വാഴുവാനായിവർ;-
2 ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടി
ജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർ
മേദിനിയിൽ ശുഭം പാർക്കുവാനായിദം;-
3 ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നു
ക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരം
വേദനയേറുന്ന നേരവും സ്നേഹമായ്;-
4 ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നും
ദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടി
സ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ;-