Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 871 times.
daivame thriyekane! halleluyah- amen

1 Navayerushalem parppidam thannile-vasam oorkumpol
Aanandam kondu nirayunnu manase modhamerunne;-

2 Aashwasam nalkathe parile vasathal ullam nerunne
Ie maru vasathe verpirinjeduvan aasha eerunne;-

3 Kashdatha pattini illatha rajyathil-ennu cherumo
Raja purohitha rayavaravide vasam cheyume;-

4 Thejasskiranangal makudam aninju-vazhumduthanmar
Shobhanamaya nal tharukkalulloru nithya nadathe;-

5 Mahathevkaranam prapicha vrithanmar-sochandamay
Thejassil vazhunnu modamodayavar nathanodothu;-

6 Palungkin nadiya theruvin naduvil-pravahikkunne
Muthinal nirmmitham cheithatham pattanam thathra shobhitham;-

7 Nethiyin sooryanudikume vegathil-allal marume
Marthyamam deham amarthyamaidume divya shakthiyal;-

8 Enthenthu bhagyame enthenthu bhagyame-santhatham parkil
Kodikodi yugam yeshuvinodothu padi vazhthume;-http://www.youtube.com/watch?v=ujd_49WRQ20

 

നവയെറുശലേം പാർപ്പിടം തന്നിലെ

1 നവയെരൂശലേം പാർപ്പിടം തന്നിലെ-വാസം ഓർക്കുമ്പോൾ
ആനന്ദംകൊണ്ടുനിറയുന്നു മാനസേ മോദമേറുന്നു

2 ആശ്വാസം നൽകാത്തീപ്പാരിലെ വാസത്താൽ-ഉള്ളം നീറുന്നേ
ഈ മരുവാസത്തെ വേർപിരിഞ്ഞീടുവാനാശയേറുന്നേ;-

3 കഷ്ടത പട്ടിണിയില്ലാത്ത രാജ്യത്തിലെന്നു-ചേരുമോ
രാജ പുരോഹിതരായവരവിടെ വാസം ചെയ്യുമേ;-

4 തേജസ്കിരണങ്ങൾ മകുടമണിഞ്ഞു –വാഴും ദൂതന്മാർ
ശോഭനമായ നൽ തരുക്കളുള്ളൊരു നിത്യനാടതേ;-

5 മഹത്വീകരണം പ്രാപിച്ച വൃതന്മാർ-സ്വഛന്ദമായി
തേജസ്സിൽ വാഴുന്നു മോദമോടെ അവർ നാഥനോടൊത്തു;-

6 പളുങ്കിൻ നദിയത്തെരുവിൻ നടുവിൽ- പ്രവഹിക്കുന്നേ
മുത്തിനാൽ നിർമ്മിതം ചെയ്തതാം പട്ടണം തത്ര ശോഭിതം;-

7 നീതിയിൻ സൂര്യനുദിക്കുമേ വേഗത്തിൽ-അല്ലൽ മാറുമേ
മർത്യമാം ദേഹം അമർത്യമായിടുമേ ദിവ്യശക്തിയാൽ;-

8 എന്തെന്തുഭാഗ്യമേ എന്തെന്തു ഭാഗ്യമേ-സന്തതം പാർക്കിൽ
കോടികോടി യുഗം യേശുവിനോടൊത്തു പാടി വാഴുത്തുമേ;-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:daivame thriyekane! halleluyah- amen