കർത്താവിൻ കരുതൽ ഞാൻ അറിഞ്ഞു
കരുണയിൻ കരം എന്നെ കരുതിടുന്നു
അനുദിന ജീവിത പാതയിൽ എന്നെ
പുലർത്തിടുന്നു ആ... പൊൻകരം(2)
ആശ്രയം എന്നും യേശുവിൽ മാത്രം
നല്ലോരു സഖിയും മാറാത്ത മിത്രവും
എൻ കൂടെയിരിക്കും എൻ കൂടെ വസിക്കും
എൻ കൂടു പൊളിയും നാൾ വരെ(2);-
ശത്രുവിൻ കോട്ട തകർത്തു എനിയ്ക്കായ്
അടഞ്ഞ വാതിലും തുറന്നെനിയ്ക്കായ്
നഷ്ടവും കഷ്ടവും ഒന്നും ഭവിക്കാതെ
ദൂതന്മാർ കാവലായ് ഉണ്ടെനിയ്ക്ക്(2);-
നാളുകൾ ഇനിയും നീളുകയില്ല
രക്ഷകൻ യേശു വന്നിടാറായി
കാഹളം കേട്ടിടും നാം വേഗം പോയിടും
മണ്ണിൽ നിന്നും വിണ്ണിൽ ചേർന്നിടും(2);-