കാണുന്നു ഞാൻ കാൽവറി മാമല
ക്രൂശെൻ കൺമുൻപിലായ്
ഭാരവും ചുമന്നിതാ പോയിടുന്നു രക്ഷാകരൻ
ആറത്തേറ്റിടും സോദരാ ദാരുണമാം ആ വേദന
അന്ധനാം മനുഷ്യന് കാഴ്ച നൽകിയാ കൈകളെ
രോഗികളെ സൗഖ്യമാക്കിയ കൈകളല്ലയോ ക്രൂശതിൽ
കുന്തമുന കൊണ്ടത് വേല ചെയ്ത കൂലിയാണഹോ
ചാട്ടവാറടികളൊക്കെയും ആ മാർവിലല്ലയോ വീണത്
കേണിടുന്നു രക്ഷകൻ തൻപിതാവിനോടന്ത്യമായ്
എലോഹി എലോഹി ലമ്മശബക്താനി