വരുവിൻ നാം ആരാധിക്കാം
ഒരുമയിൽ ഒന്നായ് ഘോഷിക്കാം(2)
ശാശ്വതപാറയാം ദൈവമല്ലോ
തലമുറ തലമുറ സങ്കേതം
1 ക്ഷണികമാം ആയുസ്സു തീരുന്നു
മർത്ത്യൻ മണ്ണിൽ മറയുന്നു (2)
പൊടിയിൽ ചേരുന്നവരെല്ലാം
തിരികെ വരുവാനരുളീടും(2);- വരുവിൻ…
2 പുനരുത്ഥാന ജീവനവൻ
നിത്യമാം ജീവന്നധിപനല്ലോ(2)
അനാദ്യനായവൻ വാഴുന്നു
തലമുറ തലമുറ സങ്കേതം(2);- വരുവിൻ…
3 ആയുസ്സിന്റെ നാളുകളെണ്ണീടാം
ജ്ഞാനഹൃദയം പ്രാപിക്കാം(2)
വാഗ്ദത്തത്തിൽ വിശ്വസ്തൻ
തലമുറ തലമുറ സങ്കേതം(2);- വരുവിൻ...