ഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേ
ഉന്നതനാം യേശുനാമാം ഉയർത്തീടുന്നേ(2)
1 എല്ലാ നാളും കൂടെയുണ്ടെന്നുരച്ചവനേ
എല്ലാനാവും തിരുനാമമുയർത്തീടുന്നേ
എന്നുമെന്നെ കരുതുന്ന പ്രിയതാതൻ
എനിക്കായി സകലവുമൊരുക്കീടുന്നേ
ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ
വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി…
3 സ്വന്തമായിട്ടൊന്നു-മിഹേയെനിക്കുവേണ്ട
സ്വന്തമായി നീ മതിയേ യേശുദേവാ
സ്വർപുരത്തിൽ വാസം ചെയ്യും പരിശുദ്ധനേ
സ്വർഗ്ഗവാതിലെനിക്കായും തുറന്നിടണേ
ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ
വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി…