Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 615 times.
Swargasthanaya pithavinu sthothram

1 swargasthnaya pithavinu sthothram
sthuthyanam yeshu maheshanum mahathvam
nityavum en perken priyan cheytha
nisthulya nanmakalkkayi sthuthichidunne

sthuthichidunne njaan sthuthichidunne
parama’pithavine sthuthichidunne
avan ente balamulla sangethame
ente aasha nikethame

2 avanetne pranane maranathil’ninnum
ente kannine kanneril ninnum
avanente kaline veezchayil ninnum
viduvichathorthullam sthuthichidunne

3 jeevante vazhiyil njaan nadakolluvathinay
jeevante vachanngal avanenikkeki
avayilen gamanathe sthiramakkiyathinal
akamazhinjaathmavil sthuthichidunne

4 aashrayamavanil njaan puthukidum’thorum
aashvasamennullil perukivarunne
aashritha’valsalanam priyanente
aamayam neekiyathal sthuthichidunne;-

5 seeyonil van pani theerthu vin thejass-
len priyaneshu velippedum sudinam
ettam samepa’mennor’thorungkan athma-
hemamavan thannathinal sthuthichidunne;-

സ്വർഗ്ഗസ്ഥനായ പിതാവിനു സ്തോത്രം സ്തുത്യനാം

1 സ്വർഗ്ഗസ്ഥനായ പിതാവിനു സ്തോത്രം
സ്തുത്യനാം യേശു മഹേശനു മഹത്വം
നിത്യവുമെൻ പേർക്കെൻ പ്രിയൻ ചെയ്ത
നിസ്തുല്യ നന്മകൾക്കായ് സ്തുതിച്ചടുന്നേ

സ്തുച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ
പരമപിതാവിനെ സ്തുതിച്ചിടുന്നേ
അവനെന്റെ ബലമുള്ള സങ്കേതമേ
എന്റെ ആശാ നികേതമേ

2 അവനെന്റെ പ്രാണനെ മരണത്തിൽനിന്നും
എന്റെ കണ്ണിനെ കണ്ണീരിൽ നിന്നും
അവനെന്റെ കാലിനെ വീഴ്ചയിൽനിന്നൂം
വിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ;-

3 ജീവന്റെ വഴിയിൽ ഞാൻ നടകൊള്ളുവതിനായ്
ജീവന്റെ വചനങ്ങൾ അവനെനിക്കേകി
അവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽ
അകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ;-

4 ആശ്രയമവനിൽ ഞാൻ പുതുക്കിടുന്തോറും
ആശ്വാസമെന്നുള്ളിൽ പെരുകിവരുന്നു
ആശ്രിതവൽസലനാം പ്രിയനെന്റെ
ആമയം നീക്കിയതാൽ സ്തുതിച്ചിടുന്നേ;-

5 സീയോനിൽ വൻ പണി തീർത്തു വിൺ തേജസ്സി-
ലെൻ പ്രിയനേശു വെളിപ്പെടും സുദിനം
ഏറ്റം സമീപമെന്നോർത്തൊരുങ്ങാൻ ആത്മ-
ഹേമമവൻ തന്നതിനാൽ സ്തുതിച്ചിടുന്നേ;-

More Information on this song

This song was added by:Administrator on 25-09-2020