അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
കാലത്തില്‍ ഈ ലോകത്തില്‍ (2)
ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
ലോകത്തില്‍ ഈ കാലത്തില്‍ (2)
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
കാലത്തില്‍ ഈ ലോകത്തില്‍
പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയില്‍ (2)
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോള്‍ ഓഹോഹോ..
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോള്‍
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ (4)
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
കാലത്തില്‍ ഈ ലോകത്തില്‍
നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു
നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു (2)
ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ
ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും (2)
രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത്
ജീവനിലേക്ക് നടന്നു പോകും നീ (2)
പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയില്‍ (2)
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല.. ഓ.. അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല..
അന്ധന്മാര്‍ കാണുന്നു (കാണുന്നു.. കാണുന്നു..)
ചെകിടന്മാര്‍ കേള്‍ക്കുന്നു (കേള്‍ക്കുന്നു.. കേള്‍ക്കുന്നു..)
ഇന്നേ വരെയും ലോകത്തില്‍ കേട്ടുകേള്‍വിയില്ലാത്ത
അതിശയവും ബലവും കാണുന്നു (2) (അത്ഭുതങ്ങള്‍..)