എന്റെ ആശ യേശു മാത്രമാം
എന്നാശ്വാസം യേശു മാത്രമാം
വിൺ മഹിമ വിട്ടൊഴിഞ്ഞിഹത്തിൽ വന്ന
എന്റെ യേശു മാത്രമാശയാം
1 ഭാരം ദുഃഖം നിന്ദ ദുഷി
ഏറിവന്നാൽ സാരമില്ല
യേശു എന്റെ പക്ഷമുണ്ട്
ആശ്വാസം ഞാൻ പ്രാപിച്ചീടും;- എന്റെ
2 കർത്തനെന്റെ ഉപനിധി
അവനിൽ ഞാൻ വിശ്വസിക്കും
അന്ത്യത്തോളം കാത്തിടുവാൻ
യേശു ശക്തൻ ഉറക്കും ഞാൻ;- എന്റെ
3 വീഴാതെന്നേ സൂക്ഷിക്കുന്നോൻ
ആനന്ദത്താൽ നിറയ്ക്കുന്നോൻ
ശുദ്ധി ചെയ്തു മഹിമയിൻ
സന്നിധിയിൽ നിറുത്തുന്നോൻ;- എന്റെ