വെട്ടാത്ത കിണറിൽ വറ്റാത്ത ഉറവ
സാധുവാം എനിക്കേകീ(2)
എന്നെ പാലിപ്പതോർത്താൽ യേശുവേ നാഥാ
കൺകൾ നിറഞ്ഞിടുന്നേ
ഞാൻ അങ്ങേ സ്തുതിച്ചിടുന്നേ(2)
നട്ടുണ്ടാക്കാത്തതാം തോട്ടങ്ങളിൽ ഫലം
നൽകീടുവാൻ നാഥാ ഞാൻ യോഗ്യനോ
പെറ്റമ്മയേപ്പോലെ നീ എന്നെ കാക്കുവാൻ
നീ എന്നെ സ്നേഹിപ്പാൻ ഞാൻ യോഗ്യനോ;-
കണ്ണാൽ കാണാത്ത ചെവിയാൽ കേൾക്കാത്ത
കർത്താവിൻ കരുതൽ അറിഞ്ഞീടുമേ
ആസന്നമായ് ദിനം ആകുലം വേണ്ടിനീം
ആത്മരക്ഷകനേശു കൂടെയുണ്ട്;-
ഈ മണ്ണിലെ വീടൊന്നും ശാശ്വതമല്ലതാൻ
വിണ്ണിൽ ഒരുക്കിയ വീടൊന്നതിൽ
എൻ പേർ വിളങ്ങീടും ഞാനതിൽ ചേർന്നീടും
ശാന്തി സമാധാനമായ് വാണീടും;-