1 ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
2 വിൺഗേഹം പൂകിടുമന്നു
വിൺദേഹം ഏകിടുമന്നു;- കർത്തൻ..
3 കൂട്ടുകാർ പിരിഞ്ഞിടും
വീട്ടുകാർ കരഞ്ഞിടും;- കർത്തൻ..
4 വേണ്ട ദുഃഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിൻ ദിനം;- കർത്തൻ..
5 കഷ്ടം ദുഃഖം മരണവും
മാറിപോയിടുമന്ന്;- കർത്തൻ..
6 കോടാകോടി ശുദ്ധരായി
പ്രിയൻകൂടെ വാഴുവാൻ;- കർത്തൻ..