അത്യുന്നതന്റെ മറവിങ്കല്‍
സര്‍വ്വ ശക്തന്റെ നിഴലിന്‍ കീഴില്‍
പാര്‍ക്കും ഞാന്‍ നിര്‍ഭയനായി
പാടും ഞാന്‍ സ്തുതി ഗീതങ്ങള്‍
ആപത്തുകള്‍ രോഗങ്ങളും
നഷ്ടങ്ങളും എന്നെ ജയിക്കയില്ല
എന്റെ അദ്ധ്വാനഫലം ഞാന്‍ തന്നേ അനുഭവിക്കും
ഞാനും എന്‍ കുടുംബവുമോ
യേശുവെ ആരാധിക്കും
തന്‍ വചനം അനുസരിക്കും
മാതൃകയായ് ജീവിക്കും
യാത്രകളില്‍ തന്‍ കാവലുണ്ട്
ആളും സഹായവും കരുതീട്ടുണ്ട്
ആയുസ്സും ആരോഗ‍്യവും
എന്‍ ദൈവം എനിക്കു തരും
ദൂതന്‍മാര്‍ മുന്നമേ പോകുന്നു
കാര‍്യം നടത്തി തരുന്നു
എപ്പോഴും ദൈവം എന്റെ കൂടെയുണ്ട്
ഇതില്‍പരം ഭാഗ‍്യമുണ്ടോ