മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്
കർത്തനേശു സാക്ഷികളായ്
ഒത്തു ചേർന്നിടാം ഒത്തു പാടിടാം
തന്റെ നാമ മഹത്വത്തിനായ്
1 ദൈവസ്നേഹത്തിൽ നാമൊത്തു വളർന്നീടുമ്പോൾ
ലോകർ യേശുവേ അറിയും
സഭ ഏകമായ് ഒരു ദേഹമായ്-
പ്രഭ വീശണം ഇഹത്തിൽ
2 കണ്ണുനീരിൽ നാമൊരുമിച്ചു വിതച്ചീടുകിൽ
ആർപ്പോടെ കൊയ്തെടുക്കും
ആത്മ ശക്തിയിൽ അടരാടുമ്പോൾ-
അവനായ് നാം ജയമെടുക്കും
3 നീർത്തോടുകൾ തേടുന്ന മാൻപേടപോൽ
അതിദാഹത്തോടെ നമ്മൾ
ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ-
അവൻ നമ്മെ നിറച്ചീടുമെ