1 യേശുവേ അങ്ങൊന്നു കല്പിച്ചാൽ
ഘോരമാം കാറ്റും ഗതിമാറും
ക്ഷോഭിക്കും കടലിൽ നിൻ മൊഴികൾ
ശാന്തമാക്കുമെൻ ഹൃദയം
നന്ദി ദേവ നന്ദി ഹൃദയം കവിയും നന്ദി
നന്ദി ദേവ നന്ദി ഇന്നും എന്നും നന്ദി
അതിരില്ലാ നന്മകൾ ചെയ്തവനേ
ഇന്നും എന്നും നന്ദി
2 മരണ നിഴലുകൾ എൻ മുൻപിൽ വരുമ്പോൾ
മഹിമയിൽ മഹിമ എന്നിൽ നിറയ്ക്കും
ഭയമവൻ മാറ്റും മരണത്തെ നീക്കും
യേശൂവിൻ സാക്ഷിയായെന്നെ മാറ്റും;-
3 ചെങ്കടൽ മുമ്പിലും രഥസൈന്യം പിമ്പിലും
ഇടവും വലവും പർവ്വത നിരകളും
പാലും തേനും ഒഴുകും ദേശം
വാഗ്ദത്തം ചെയ്തവൻ മാറുകില്ലാ;-
4 ഈ മൺകൂടാരം തകർന്നെന്ന് തോന്നുമ്പോൾ
ശക്തനാം തച്ചൻ തൻ വൻ ക്രിയകൾ ചെയ്തിടും
സ്വർഗ്ഗാകൂടാരത്തിൽ എത്തി ഞാൻ വസിക്കും
കർത്തൻ മുഖം കണ്ടു ഞാൻ ഘോഷിക്കും;-