എന്റെ നാഥൻ അതിശയമായെന്നെ
നടത്തുന്നതെന്തൊരതിശയമേ (2)
എന്റെ ജീവനും, ഇന്നുള്ളതെല്ലാം
ഇന്നെന്റെ നാഥന് പുകഴ്ചയായ്... (2)
1 എന്റെ സ്നേഹിതനായവൻ
എന്നുമെന്റെ കൂട്ടാളിയായ് (2)
അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നു
പുതു ജീവൻ നൽകീടുന്നു;- എന്റെ നാഥൻ...
2 എന്റെ സാന്നിധ്യമാകേണം നീ
എന്നെ കൈകളിൽ താങ്ങേണം നീ
മേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നു
പുതു ശക്തി പകർന്നീടുന്നു;- എന്റെ നാഥൻ...