Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 657 times.
andhakarattalella kannum mangumpol

andhakarattalella kannum mangumpol
mangitatta kan enikkonnugu svarggattil

en mozhi kelppan bhuvil katillenkilum
chemmeyay turanna katonnunt svarggattil

manusikamam kaikal tanu pokumpol
ksinikkatta kaiyenikkonnunt svarggattil

bhumayarkkulla sneham ningippokumpol
ksamamesitatta snehamundu svarggattil

ullilakula chintayulla marttyare
vallabhante kankalunti kallu patayil

tan karunayo purnnaman santvanam
chey vatinu nathanatuttunt nirnnayam

prartthanaykkavan munpil sthotraodu nam
ettiyennum tande vakkilasrayikkuvin

visvasikkuvan yogyanaya nathane
visvasiccumanusariccum nal kalikkuvina

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍
മങ്ങിടാത്ത കണ്‍ എനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍
                                
എന്‍ മൊഴി കേള്‍പ്പാന്‍ ഭൂവില്‍ കാതില്ലെങ്കിലും
ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍
                                
മാനുഷീകമാം കൈകള്‍ താണു പോകുമ്പോള്‍
ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍
                               
ഭൂമയര്‍ക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോള്‍
ക്ഷാമമേശിടാത്ത സ്നേഹമുണ്ട് സ്വര്‍ഗ്ഗത്തില്‍
                                
ഉള്ളിലാകുല ചിന്തയുള്ള മര്‍ത്ത്യരെ
വല്ലഭന്‍റെ കണ്‍കളുണ്ടീ കല്ലു പാതയില്‍
                                
തന്‍ കരുണയോ പൂര്‍ണ്ണമാണ് സാന്ത്വനം
ചെയ് വതിനു നാഥനടുത്തുണ്ട് നിര്‍ണ്ണയം
                                
പ്രാര്‍ത്ഥനയ്ക്കവന്‍ മുന്‍പില്‍ സ്തോത്രമോടു നാം
എത്തിയെന്നും തന്‍റെ വാക്കിലാശ്രയിക്കുവിന്‍
                                
വിശ്വസിക്കുവാന്‍ യോഗ്യനായ നാഥനെ
വിശ്വസിച്ചുമനുസരിച്ചും നാള്‍ കഴിക്കുവിന്‍

More Information on this song

This song was added by:Administrator on 19-12-2017