Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 541 times.
Addhvanikkunnavare bhaaram
അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേ

അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേ
ആശ്വാസദായകൻ യേശുവിന്റെ ശബ്ദം നിന്നെ വിളിച്ചീടുന്നു

1 സ്നേഹം പകർന്നിടുവാൻ നൽ സ്നേഹിതനായിടുവാൻ(2)
നിൻ ജീവിതഭാരം തന്റെ തോളിലേറ്റുവാൻ യേശു ഭൂവിൽ വന്നു
ജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-

2 ഭീതിയകറ്റീടുവാൻ മൃത്യുമേൽ ജയമേകിടാൻ(2)
ശത്രുവിന്മേൽ ജയഘോഷം മുഴക്കുവാൻ യേശു ഭൂവിൽ വന്നു
ജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-

3 ശാപം നീക്കിടുവാൻ ശാന്തി ഏകിടുവാൻ(2)
നിന്നെ തൻ തിരുരാജ്യത്തിൽ ചേർത്തിടാൻ യേശു ഭൂവിൽ വന്നു
ജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-

More Information on this song

This song was added by:Administrator on 14-09-2020