സ്തുതിച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ
പരമപിതാവിനെ സ്തുതിച്ചിടുന്നേ
അവനെന്റെ ബലമുള്ള സങ്കേതമെ
എന്റെ ആശാനികതമെ
1 അവനെന്റെ പ്രാണനെ മരണത്തിൽ നിന്നും
എന്റെ കണ്ണിനെ കണ്ണീരിൽ നിന്നും
അവനെന്റെ കാലിനെ വീഴ്ചയിൽ നിന്നും
വിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ;-
2 ജീവന്റെ വഴിയിൽ ഞാൻ നടക്കുന്നു അതിനായി
ജീവന്റെ വചനങ്ങൾ അവനെനിക്കേകി
അവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽ
അകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ;-
3 യഹോവയിൻ ആലയത്തിൻ പ്രാകാരങ്ങളിലും
യെറുശലേമിൻ നടുവിലും നിന്ന്
യഹോവയ് ക്കെൻ നേർച്ചകൾ സകലരും കാൺകെ
ഉയർത്തും ഞാനവനെ സ്തുതിച്ചിടുന്നേ;-