കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെ
കാൽകരങ്ങൾ ആണിമേൽ തൂക്കിയ സർവേശനെ
താതൻ തന്റെ മാർവ്വിടവും ദൂതർസംഘ സേവയും
ത്യജിച്ചയ്യോ ഇക്ഷിതിയിൽ കഷ്ടമേൽപ്പാൻ വന്നതും
വന്ദനത്തിന് യോഗ്യനായോൻ നഗ്നനാക്കപ്പെട്ടതും
നിന്ദകൾ സഹിച്ചതും ഈ പാപിയാകുമെൻ പേർക്കായി
പൊന്മുടിക്ക് യോഗ്യനായോൻ മുള്മുടി ചൂടിയതും
ജീവനദിയാമെൻ ഈശൻ കയ്പ് നീർ കുടിച്ചതും
എന്തിനായി നീ യാഗമായി പാപികൾക്ക് പകരമായി
എന്ത് നൽകും ജീവനെ നീ തന്നതോർത്താൽ തുല്യമായി
എന്റെ ശാപം തീർപ്പതിന്നായി ശാപമെല്ലാം ഏറ്റതും
എന്റെ പാപം പൊക്കുവാനായി ജീവബലിയായതും
അടിമയെപ്പോലെ സർവ താഡനങ്ങൾ ഏറ്റതും
ഉഴവുചാലായി ശരീരം കീറിയതും എൻപേർക്കായി
കള്ളന്മാർ നടുവിലായി തൂക്കാൻ നിന്നെ ഏൽപ്പിച്ചോ
നിന്റെ മുഖം നിന്ദക്കും തുപ്പലിനും നീ കാട്ടിയോ
താതനിഷ്ടം നിറവേറുവാൻ സർവമാക്കൈയിൽ ഏൽപ്പിച്ചു
പാതകർക്കായി ഉള്ളിൽ തന്റെ താതനോടപേക്ഷിച്ചു
എന്തിനായി നീ യാഗമായി പാപികൾക്ക് പകരമായി
എന്ത് നൽകും ജീവനെ നീ തന്നതോർത്താൽ തുല്യമായി
എന്തിനായി നീ യാഗമായി പാപികൾക്ക് പകരമായി
എന്ത് നൽകും ജീവനെ നീ തന്നതോർത്താൽ തുല്യമായി
ഇത്രമാം കഷ്ടത പേറി ജീവനെനിക്കായി തന്നു
നിത്യമാം സ്വർഗത്തിനെന്നെ കൂട്ടാളിയായി തീർത്തതും
മഹത്വത്തിൻ രാജാവേ സർവ ശക്തനാം വിഭോ
മഹത്വ നാൾ വരെയും ഈ വൻ ത്യാഗത്തെ ഓർക്കും ഞാൻ
എന്തിനായി നീ യാഗമായി പാപികൾക്ക് പകരമായി
എന്ത് നൽകും ജീവനെ നീ തന്നതോർത്താൽ തുല്യമായി