പകരണമേ കൃപ പകരണമേ
നാഥാ താമസിക്കല്ലേ ഇനി താമസിക്കല്ലേ
ഭൂവിൽ ഭാരമേറുന്നെ ജീവ ഭാരമേറുന്നേ
ക്ലേശം ഏറിവരുന്നേ ശക്തി താണുപോകുന്നേ
1 നിന്റെ കൈകളാലെന്നെ താങ്ങിടേണമേ ദേവാ
നിന്റെ മുഖ ശോഭയിൽ ഞാൻ നടക്കണേ
നിന്റെ ബലം തരണേ ക്ഷീണം കൂടി വരുമ്പോൾ
നിന്റെ മൊഴി തരണേ മനം മടുത്തിടുമ്പോൾ
2 അലറുന്ന സിംഹം പോൽ സാത്താനടുത്തെ
അവനാരെ വിഴുങ്ങിടും-എന്നറിയില്ലേ
സഭയെന്തു ത്യാഗവും സഹിച്ചൊരുങ്ങി നിൽപ്പാൻ സത്യ
സഭയിൽ സഹിഷ്ണത ചൊരിയണമേ
3 നൂതന രോഗവും പെരുകിടുന്നേ ലോകം
നൂതന മാർഗ്ഗങ്ങളും തിരഞ്ഞിടുന്നേ
ജനം പുതിയ ബലം ധരിച്ചുണരണമേ
ജനം അടിപ്പിണരാൽ സൗഖ്യമെടുക്കണമേ
4 മതിൽ തകർക്കുന്നവർ പുറപ്പെടല്ലേ-സ്വർഗ്ഗ
മതിൽ പണിവാൻ നീ ശക്തി തരണേ
ഒട്ടും നിലവിളി ഞങ്ങളിൽ മുഴങ്ങിടല്ലേ
മുറ്റും സമാധാനമായ് ഭക്തർ തുടരണമേ
5 നാട്ടുകാരില്ലേ എന്നെ താങ്ങിടുവാൻ സ്വന്ത
വീട്ടുകാരില്ലേ ഒട്ടും ആശ്വസിക്കുവാൻ
എന്റെ നാട്ടുകാരെല്ലാം നിന്നെ ഏറ്റു ചൊല്ലേണമേ
എന്റെ വീട്ടുകാരിലും രക്ഷ ഏകിടണേ
6 ഒന്നിനോടൊന്നു ഞങ്ങൾ ചേർന്നിരിക്കുവാൻ മനം
ഒന്നിലും മയങ്ങാതെ ഉറ്റിരിക്കുവാൻ
കൂട്ടം വിട്ടു പോകുവാനിട വന്നിടാതെന്നും പ്രിയ
കൂടി വരുവാൻ കൃപ ഏകിടണേ
7 സോദരന്മാരും എന്റെ സോദരിമാരും സ്വർഗ്ഗ
സ്നേഹമറിവാൻ ശക്തി നല്കിടണേ
ഞങ്ങൾ സ്നേഹമുള്ളൊരായ് ദിനം ശോഭിതരാവാൻ
സ്നേഹ ഹൃദയം നീ വേഗം നല്കിടണേ