പ്രാവിനെ പോലൊരു ചിറകുണ്ടായിരുന്നെങ്കിൽ
പർവ്വത നിരതാണ്ടി ഞാൻ പറന്നെങ്കിൽ
പ്രിയൻ പൊൻമുഖം ആശയോടെ കാണുവാൻ
പറന്നുപോകും പറന്നുപോകും
പറന്നു പറന്നു പോകും ഞാൻ
കൊടും കാട്ടിൽ നിന്നും പെരുംകാറ്റിൽ നിന്നും
മരുഭൂമിയിലെ കൊടും ചൂടിൽ നിന്നും
ശരണം തിരഞ്ഞോടുന്ന മാൻപേടപോൽ
മരണം കൊതിക്കും ഏലിയാവിനെപോൽ
മതിയാകുവോളം പ്രിയൻകൂടിരിപ്പാൻ
കൊതിയായ് അരികിൽ വരുവാൻ
ശൗലിൻ ശരം പോൽ ഒളിയമ്പൊരുക്കി
ശൗര്യം തീർക്കാൻ ഒരുങ്ങുന്നവൻ
അലറിയടുക്കും ബാലസിംഹങ്ങളും
ഇടറിവീഴ്ത്താൻ തുടങ്ങുന്നവരും
മതിയാകുവേളം പ്രിയൻകൂടിരിപ്പാൻ
കൊതിയായ് അരികിൽ വരുവാൻ