ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ
വൻപരീക്ഷയേറുമ്പോൾ (2)
കാൽവറി മലമേൽ
കാണുന്നു ഞാൻ യേശുവേ (2)
എനിക്കായ് മരിച്ച ദൈവമേ
എൻ കടങ്ങൾ തീർത്തതിനാൽ (2)
എൻ പിഴ വലിയത്
എൻ വിധി നീ ഏറ്റതാൽ (2)
സ്വന്തം ജീവൻ തന്നതിനാൽ
സ്വന്തമാക്കി തീർത്തതിനാൽ (2);- ക്രൂശിൻ…
ചോരയും നീരുമായ്
ചേർന്നൊഴുകി എൻ വില (2)
എന്തിനി തരാതെയുള്ളൂ
തന്നുവല്ലോ സർവ്വസവും (2);- ക്രൂശിൻ…
നീതിയിൻ കിരീടവുമായ്
തേജസിൽ നീ വന്നീടും (2)
അന്നു മാറും എന്റെ ദുഃഖം
എൻ പ്രത്യാശ ഏറിടുന്നു (2);- ക്രൂശിൻ…