പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽ
പ്രാവെപോൽ പറന്നു ഞാനിന്നേ വിശ്രമിച്ചേനെ
1 ദുഃഖങ്ങൾ വരുങ്കാല-ത്തൊക്കെയുമതിൽ നിന്നു
വെക്കം ഞാൻ പറന്നുപോയ് പൊക്കത്തിൽ വസിച്ചേനെ
2 ദാരിദ്രങ്ങളാലേറെ ഭാരപ്പെട്ടിടുന്നാകിൽ
പാരിൽ നിന്നുയർന്നേറ്റം സ്വരമായ് വസിച്ചേനെ
3 ജോലികൾ പലതിനാ ലാലസ്യപ്പെടുമ്പോൾ ഞാൻ
മേലായ് ജീവിതം ചെയ്തതെന്നാ ലസ്യമൊഴിച്ചേനെ
4 ഇഴയും ജീവിതത്താൽ ഞാൻ കുഴയാതേറ്റവും പൊങ്ങി
കഴുകൻ വാനിലെന്നപോൽ ഗമനം ചെയ്തിടുന്നുണ്ട്
യേശുയെന്നടിസ്ഥാനം : എന്ന രീതി