എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ
എത്രയാനന്ദം തൻതിരു പാതയതിൽ
നീ വന്നിടുക പാദം ചേർന്നിടുക
സമർപ്പിക്കുക നിന്നെ പൂർണ്ണമായി
മനോഭാരങ്ങളാൽ ഏറ്റം തളർന്നിടുമ്പോൾ
നീറും ശോധനയാൽ തേങ്ങി കരഞ്ഞിടുമ്പോൾ
ക്ലേശം മാറ്റിടുവാൻ കണ്ണീർ തുടച്ചീടുവാൻ
യേശുനാഥൻ അരികിലുണ്ട്
മരുയാത്രയതിൽ നിന്നെ നടത്തിടുവാൻ
പ്രതികൂലങ്ങളിൽ നിന്നെ കരുതീടുവാൻ
ആപത്തനർത്ഥങ്ങളിൽ നിന്നെ വഹിച്ചീടുവാൻ
യേശു നാഥൻ കൂടെയുണ്ട്
നിത്യവീടൊരുക്കാൻ പോയ യേശുനാഥൻ
വേഗം വന്നിടുമെ നമ്മെ ചേർത്തിടുവാൻ
നമ്മൾ തലയുയർത്തി നോക്കി കാത്തിരിക്കാം
ആ സുദിനം ആഗതമായ്