എൻ യേശുവേ എൻ ജീവനേ
എന്നാശ നീ മാത്രമാം
1 ശോകാന്ധകാരങ്ങളിൽ
എൻ ഏകാന്ത നേരങ്ങളിൽ
എൻ കാന്ത നീയുള്ളിലാശ്വാസമായ്
വൈകാതെൻ മുൻ വന്നിടും;- എൻ...
2 ഉറ്റോരുപേക്ഷിച്ചിടും
എൻ കൂട്ടാളികൾ പോയിടും
തെറ്റാതെന്നാവശ്യനേരങ്ങളിൽ
കൂട്ടായെനിക്കുണ്ടു നീ;- എൻ...
3 രാവിൽ വിളക്കാണു നീ
എൻ നാവിൽ മധുവാണു നീ
അളവില്ലാ കദനത്തിൻ കാർമേഘത്തിൽ
മഴവില്ലിനൊളിയാണു നീ;- എൻ...
4 വേറില്ലെനിക്കാശ്രയം
വേറില്ലെനിക്കാരുമേ
നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ
ചാരത്തു നീ മാത്രമേ;- എൻ...
5 ഒന്നേയെനിക്കാഗ്രഹം ഞാൻ
നിന്നെയെൻ മുൻ കാണണം
എന്നേരവും നിൻ മുഖദർശനം
തന്നേഴയെയോർക്കണം;- എൻ...