Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 274 times.
Sthuthichidam mahipanavane

sthuthichidaam mahipanavane
parishudhanaameshu devane
bhoomiyengumavan naamamuyaraan

1 paapavalayil kezhum paapiye
thedi ananjonaam parameshasuthane
paapam pokkaan papakolamaay
paaril pirannorimmanuvelane sthuthikkanam;-

2 roga baadhayaal ksheena’raayorin
shokamakatti sampornna saukhyamekiyon
rogametta krooshil yaagamaay
paapashapamakaveyum neekki than rudhirathal;-

3 jeevanattoanay vaadum marthyane!
vaa ennarikil njaanekum nithyajeevane
eeva’munmayodurachapin
jeevayaavi-maripol pakarnnu thaan bhooviyithil;-

4 aavalodihe mevum shuddhare
vaazhvilanachidananayum ambarathil
mannavanaam avan manaalanaay
cherumanthike jayam kondorellaam aanandamaay;-

5 vaa! en thozhare! vaa, innerame
vaazhthisthuthichidaa-navaniyilavane
hallelooyyaa jayam kondaadidaam
vaazhumavan rajanaay bhuviyithil halleluyah;-

സ്തുതിച്ചിടാം മഹിപനവനെസ്തുതിച്ചിടാം മഹിപനവനെ പരിശുദ്ധനാമേശു ദേവനെ ഭൂമിയെങ്ങുമവൻ നാമമുയരാൻ

സ്തുതിച്ചിടാം മഹിപനവനെ
പരിശുദ്ധനാമേശു ദേവനെ
ഭൂമിയെങ്ങുമവൻ നാമമുയരാൻ

1 പാപവലയിൽ കേഴും പാപിയെ
തേടി അണഞ്ഞോനാം പരമേശസുതനെ
പാപം പോക്കാൻ പാപകോലമായ്
പാരിൽ പിറന്നോരിമ്മാനുവേലനെ സ്തുതിക്കനാം;-

2 രോഗബാധയാൽ ക്ഷീണരായോരിൻ
ശോകമകറ്റി സംപൂർണ്ണ സൗഖ്യമേകിയോൻ
രോഗമേറ്റ ക്രൂശിൽ യാഗമായ്
പാപശാപമാകവെയും നീക്കി തൻ രുധിരത്താൽ;-

3 ജീവനറ്റോനായ് വാടും മർത്യനെ
വാ എന്നരികിൽ ഞാനേകും നിത്യജീവനെ
ഏവ-മുൺമയോടുരച്ചപിൻ
ജീവയാവി-മാരിപോൽ പകർന്നു താൻ ഭൂവിയിതിൽ;-

4 ആവലോടിഹെ മേവും ശുദ്ധരെ
വാഴ്വിലണച്ചിടാനണയും അംബരത്തിൽ
മന്നവനാം അവൻ മണാളനായ്
ചേരുമന്തികെ ജയം കൊണ്ടോരെല്ലാം ആനന്ദമായ്;- 

5 വാ എൻ തോഴരേ വാ, ഇന്നേരമേ
വാഴ്ത്തിസ്തുതിച്ചിടാ-നവനിയിലവനെ
ഹല്ലേലൂയ്യാ ജയം കൊണ്ടാടിടാം
വാഴുമവൻ രാജനായ് ഭൂവിയിതിൽ ഹല്ലേലൂയ്യാ;-

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Sthuthichidam mahipanavane