എന്റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ്
പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ്
യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ്
കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ്
കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ്
ദുഃഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ്
ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ്
ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ്
വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ്
നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ്
സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ്
ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ നേരമായ്
ഒരുങ്ങീടാം സോദരരേ നാഥൻ വരാൻ കാലമായ്
നീതിയോടെ ശുദ്ധിയോടെ ഉണർന്നിടാൻ നേരമായ്