സ്വര്‍ഗ്ഗ താതനിന്‍ ഹിതംചെയ്ത എന്നേശുവേ..
നിന്നിഷ്ടതാലേ മുറ്റും മാറ്റിയല്ലോ എന്‍ ജീവിതം (2)
പിതാവിന്‍ നിത്യ രാജ്യത്തില്‍ യുഗായുഗം
പ്രിയന്‍ മുഖം കണ്ടു ഞാന്‍ സേവിക്കുമേ (2)
കാല്‍വരിയിന്‍ സ്നേഹം അവര്‍ണനിയം,
ക്രുശിലെ രക്ഷയെന്താ-ശ്ചര്യം
നീതിയാല്‍ തേജസെത്ര മഹനിയം,
നിത്യാനന്ദം ഹാ.. ഹല്ലേലുയാ.. (2)
പാവനമാം നിന്‍ പുണ്യാഹ-രക്തത്താല്‍
വെന്മയാക്കി തീര്‍ത്തുവല്ലോ എന്നെ മുറ്റുമായ് (2)
ലോകത്തിന്‍ മാലിന്യം ഒന്നുമേശാതെ
രക്തത്തിന്‍ ശക്തിയാല്‍ സൂക്ഷിക്കണേ...(2) കാല്‍വരിയിന്‍ സ്നേഹം
നിന്‍ വചനത്താല്‍ വന്നതാം -വന്‍ ശക്തിയാല്‍
രോഗം നീകി സ്വസ്ഥമാകിയല്ലോ എന്‍ ജീവിതം (2)
ഉയര്‍പ്പിച്ചീടും നിന്‍റെ ദിവ്യ ആത്മാവാല്‍
ജീവനിന്‍ വഴിയതില്‍ നടത്തണെ.... (2) കാല്‍വരിയിന്‍ സ്നേഹം
രക്ഷയാകും നിന്‍ പാനപാത്രം എടുത്തു ഞാന്‍
ക്രുശിന്‍ സാക്ഷിയായ് വന്നിടുന്നു നിന്‍ തിരുപാതയില്‍
എന്‍ ആയുഷ്കാലം സ്നേഹിച്ചു സേവിക്കുവാന്‍
എന്നെയും പൂര്‍ണമായ് തരുന്നിതാ... (2).. കാല്‍വരിയിന്‍ സ്നേഹം
തേജപൂര്‍ണനായ് പ്രിയനേ ഞാന്‍ കാണുവാന്‍
കണ്‍കള്‍ ആശയായ് കാത്തു കാത്തിരുന്നിതാ ധരണിയില്‍
നിത്യ രാജ്യേ സ്നേഹ താതന്‍ കൂടവേ
യുഗാ യുഗം തേജസ്സില്‍ വാണീടുമേ... (2).... കാല്‍വരിയിന്‍ സ്നേഹം