1 ദൈവമേ നിൻ സന്നിധിയിൽ
വന്നിടുന്നീ സാധു ഞാൻ
താവക തൃപ്പാദം തന്നിൽ
കുമ്പിടുന്നീ ഏഴ ഞാൻ
ഞാൻ നമിക്കുന്നു, ഞാൻ നമിക്കുന്നു
സ്വർഗ്ഗതാതാ, യേശുനാഥാ പാവനാത്മാവേ
2 ഏകജാതനെയെനിക്കായ്
യാഗമായിത്തീരുവാൻ
ഏകിയ നിൻ സ്നേഹത്തിന്റെ
മുമ്പിലീ ഞാനാരുവാൻ;-
3 സ്വർഗ്ഗസൗഖ്യം കൈവെടിഞ്ഞീ
പാരിടത്തിൽ വന്നോനെ
സ്വന്തമാക്കി എന്നെയും നിൻ
പുത്രനാക്കി തീർത്തോനേ;-
4 സന്തതം ഈ പാഴ്മരുവിൽ
പാത കാട്ടിടുന്നോനേ
സാന്ത്വനം നൽകി നിരന്തരം
കാത്തിടുന്നോരാത്മാവേ;-