1 വിശുദ്ധ സിംഹാസനത്തിന്റെ കീഴിൽ
നിന്നു ഒഴുകുന്നൊരു മഹാനദി
അതിൽ ഞാൻ നീന്തുവാൻ തുടങ്ങിയപ്പോൾ
ഹാ! എന്താനന്ദം എൻ ഉൾത്തടത്തിൽ
2 ജീവജലനദിയിൽ യാനം ചെയ്ത
നരിയാണിയോളം കിളർന്നു വെള്ളം
അപ്പോഴും ഞാനാനന്ദിപ്പാൻ തുടങ്ങി
എന്തൊരു സന്തോഷം എൻ ഹൃത്തടത്തിൽ
3 മുട്ടോളം വെള്ളത്തിൽക്കൂടെ
നടന്നു ശ്രതുവിൻ ശക്തിയേശാത്ത
കൗതുകാൽ സ്തോത്രം സ്തുതികളിത്യാദി പാടീട്ട്
നൃത്തം തുടങ്ങി ഞാൻ സ്വർഗ്ഗീയമോദത്താൽ
4 അരയോളം വെള്ളത്തിൽ ചെന്ന് നേരം
ആശ്ചര്യം കുറിക്കൊണ്ടങ്ങാർത്തുപാടി
ആശ്വാസപദൻ എന്റെ ഉള്ളിൽ വന്നു
ഹല്ലേലുയ്യാ പാടി ഞാനാർത്തവനെ
5 നീന്തീട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദിയിലെന്റെ പ്രാണനാഥൻ
സ്നാനപ്പെടുത്തിയെന്നെ അത്ഭുതമേ
നിറഞ്ഞ സന്തോഷം ഉണ്ടായെനിക്ക്
6 ആത്മസ്നാനം പ്രാപിക്കാത്ത പ്രിയരേ
സന്താപം നീങ്ങി സന്തോഷം വേണമോ
വേഗം വന്ന് എണ്ണ നിറച്ചുകൊൾക
അന്ത്യനാളായല്ലോ താമസം വേണ്ട