Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 346 times.
Papi nin maanase orkka

paapi nin maanase orkka
khedam varichchoru parane(2)

1 nin perkkujeevane thannoru nathhante
kashdatha eettavum chinthyam
odivaa paapi than chaare;-

2 marubhoomi thannilum galeela nattilum
girimukalilumaay poya
rajane kaanuka paapi;-

3 irukaramathilum kaalukal randilum
neendathaam aanikal tharachu
ninne rakshichidaan paapi;-

4 mulmudi shirassil adichamarthumpol
shirassil ninneshuvin chora
dharaniyil veenathumorkka;-

5 pattaala koottanmarpuramathil thallumpol
thudethude ozhuki than chora
vazhi neele veenathumozhuki;-

6 vajrakkallanotha chithamulla bhadan
minnunna kuntham than chankil
kuthiyirakkiyathorkka;-

7 yathoru papavum cheyaatha devan
nin perkku jeevane nalki
paapi nee kaanuka sneham;-

8 kallanu shaanthiye nalkiya devan
innu nin papathe pokkum
paapi nee neduka shaanthi;-

Tune : Mahimayezhum paramesha pahimam

പാപി നിൻ മാനസേ ഓർക്ക ഖേദം വരിച്ചൊരു

പാപി നിൻ മാനസേ ഓർക്ക
ഖേദം വരിച്ചൊരു പരനെ(2)

1 നിൻ പേർക്കുജീവനെ തന്നൊരു നാഥന്റെ
കഷ്ടത ഏറ്റവും ചിന്ത്യം
ഓടിവാ പാപി തൻ ചാരെ;-

2 മരുഭൂമി തന്നിലും ഗലീല നാട്ടിലും
ഗിരിമുകളിലുമായ് പോയ
രാജനെ കാണുക പാപി;-

3 ഇരുകരമതിലും കാലുകൾ രണ്ടിലും
നീണ്ടതാം ആണികൾ തറച്ചു
നിന്നേ രക്ഷിച്ചിടാൻ പാപി;-

4 മുൾമുടി ശിരസ്സിൽ അടിച്ചമർത്തുമ്പോൾ
ശിരസ്സിൽ നിന്നേശുവിൻ ചോര
ധരണിയിൽ വീണതുമോർക്ക;-

5 പട്ടാള കൂറ്റന്മാർപുറമതിൽ തല്ലുമ്പോൾ
തുടെതുടെ ഒഴുകി തൻ ചോര
വഴി നീളെ വീണതുമൊഴുകി;-

6 വജ്രക്കല്ലനൊത്ത ചിത്തമുള്ള ഭടൻ
മിന്നുന്ന കുന്തം തൻ ചങ്കിൽ
കുത്തിയിറക്കിയതോർക്ക;-

7 യാതോരു പാപവും ചെയ്യാത്ത ദേവൻ
നിൻ പേർക്കു ജീവനേ നൽകി
പാപി നീ കാണുക സ്നേഹം;-

8 കള്ളനു ശാന്തിയേ നൽകിയ ദേവൻ
ഇന്നു നിൻ പാപത്തെ പോക്കും
പാപി നീ നേടുക ശാന്തി;-

രീതി: മഹിമയെഴും പരമേശാ പാഹിമാം

More Information on this song

This song was added by:Administrator on 22-09-2020