Malayalam Christian Lyrics

User Rating

5 average based on 3 reviews.


5 star 3 votes

Rate this song

Add to favourites
Your Search History
കരുതുന്നവൻ എന്നെ കാക്കുന്നവൻ
Karuthunnavan enne kaakkunnavan
പ്രാണപ്രിയ പ്രാണ നായകാ
Pranapriya prana nayaka
നീയാണെന്നുമെൻ ആശ്രയം എന്റെ
Neeyanennumen aashrayam
യാഹേ നീയെൻ ദൈവം അങ്ങേപ്പോലാരുമില്ല
Yahe neeyen daivam angeppol
യിസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ
Yisrayelin sthuthikalil vasippavane
ലോകത്തിൽ ഏക ആശ്രയം
Lokathil eka asrayam
എൻ ജീവനാണെൻയേശു
En jeevananen Yeshuve
യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ്
Yagamaay namme muttum
യാഹെൻ ദൈവമെൻ ആശ്രയമേ
Yahen daivamen aashrayame
കാരുണ്യസാഗരമേ - ദേവാ നിന്‍
Karunyasagarame deva nin
സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ -ഹല്ലേലുയ പാടി
Sthuthippin! sthuthippin Yesudhevane-Halleluyah paadi
ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ
Kristhuyeshu shishyarude kaalukale
കർത്താവുയിർത്തുയരേ ഇന്നും നമുക്കായി
Karthav uyirththuyare innum
യേശുവിൻ നാമം എൻ പ്രാണനു രക്ഷ
Yeshuvin naamam en praananu Raksha
പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ
Ponneshu narar thirubali maranam
കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം
Karunyakkadaleshan kavalunde
പ്രതികൂലങ്ങൾ അനവധി വരുമ്പോൾ
Prathikulangal anavadhi varumbol
കാൽവറിയിൽ ആ കൊലമരത്തിൽ
Kalvariyil aa kolamarathil
ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് ചേർത്ത്
Chank pilarnnu pankaliyaaki
ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ
Aashisha mariyundakum
എന്റെതെല്ലാം ദൈവമെ
Entethellam daivame
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
Ee thottathil parishudhanundu nichayamayum
എന്നിടയന്‍ യഹോവാ പിതാവാം
Ennidayan yahova pitavam
വന്ദനം ചെയ്തിടുവീൻ- ശ്രീയേശുവേ വന്ദനം
Vandanem chytheduvin shriyeshuve
കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചീടുവാന്‍
Karthavin snehathil ennum vasichiduvan
പ്രാണനാഥാ തിരുമെയ്‌ കാണുമാറാകണം
Prananatha thirumey kaanumarakanam
ആത്മ തീ എന്നിൽ കത്തേണമേ
Aathma thee ennil kathename

Add Content...

This song has been viewed 32598 times.
Swargeeya pithave nin thiruhitham

1 swargeeya pithave nin thiruhitham
sworgathile pole bhuvil aakkane
nin hitham chyithonam nin suthane pole
innu njaan varunne nin hitham cheyvaan

en daivame ninnishtam cheyyuvaan
vanedunne njaan innu modammay
ente ishtam onnum venda priyane
ange ishtam ennil purnnamaakkane

2 nanmayum purnna prasadavumulla
nin hitham enthennu njaan ariyuvaan
en manam puthukki maridunne nithyam
nindyamanekke loka laavannyam;-

3 njaan avanullam kayyilirikkayaal
aarumilenikku dosham cheyyuvan
innenikku vannu neridunnathellam
than hitha’maanennu njaan ariyunnu;-

4 en thalyile mudikalumellam
nirnnayamavannenni ariyunnu
onnathil nilathu veenidenamengkil
unnathan arinje saadhyamayidu;-

5 yeshu kristhuvin sharera yagathal
ulla ishtathil njaan shuddhanaay thernnu
daiva ishtam cheithu vagdatham prapippan
purnna sahishnatha ekane priya;-

6 aarumariyatha shreshta bhojanam
njaan bhujichu nithyam jeevichedunnu
ente rakshakante ishttamellam chyithu
vela thikaikkunnathente aaharam;-

7 ente kashtangal daivam tharunnathal
ente pranane than yaga makkunnu
enne thakarthidan thathanishtamengkil
than hithamennil sampurnna maakatte;-

സ്വർഗ്ഗീയ പിതാവേ നിൻ തിരുഹിതം

1 സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം
സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ
നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ
ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ

എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ
വന്നീടുന്നെ ഞാനിന്നു മോദമായ്
എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ

2 നന്മയും പൂർണ്ണപ്രസാദവുമുള്ള
നിൻഹിതമെന്തെന്നു ഞാനറിയുവാൻ
എൻ മനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-

3 ഞാനവനുള്ളം കയ്യിലിരിക്കയാൽ
ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ
ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം
തൻ ഹിതമാണെന്നു ഞാനറിയുന്നു;-

4 എൻ തലയിലെ മുടികളുമെല്ലാം
നിർണ്ണയമവനെണ്ണിയറിയുന്നു
ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ
ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-

5 യേശുക്രിസ്തുവിൻ ശരീരയാഗത്താൽ 
ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു
ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ
പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-

6 ആരുമറിയാത്ത ശ്രേഷ്ഠഭോജനം
ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു
എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു
വേല തികയ്ക്കുന്നതെന്റെ ആഹാരം;-

7 എന്റെ കഷ്ടങ്ങൾ ദൈവം തരുന്നതാം 
എന്റെ പ്രാണനെ ഞാൻ യാഗമാക്കുന്നു
എന്നെ തകർത്തിടാൻ താതനിഷ്ടമെങ്കിൽ 
തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ;-

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Swargeeya pithave nin thiruhitham