Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 442 times.
Anpin nathane nee mathiye

1 Anpin nathane nee mathiye
aashrayippan yogyan’aayavane
paadedum njaan ennum ninakkaay
parthidum njaan nin thanalil(2)

aarppode njaan en veettilethidum
en paadukal ellaam marannidum
ortheedumpol en paadam pongunne
paartheedunne aa pon dinam nathaa

2 bhakthar neethi prabhatham pole
vilangidum nyaayam madhyahnam pole
thamassil udikkum velichamaayi
nerullorkkekum thalamurayaay

3 labhamayonnum ennunnille
lokathil en yathrayathil
odunnu njaan laakkilekke
vadaakireedam prapichidaan

4 ninda apamanam pazhi dushikal
Parvatha’samamayenne moodumpol
aashrayikkum krooshin nathane
ninne nokki njan yathra cheyyum

5 yaahil aashrayam vechidunnor
seeyon parvvatham pol nila’ninnidum
ullaa’sathin jayaghoshangalaalen
koodaarathe mutum nirrachidume

അൻപിൻ നാഥനെ നീ മതിയേ

1 അൻപിൻ നാഥനെ നീ മതിയേ
ആശ്രയിപ്പാൻ യോഗ്യനായവനെ(2)
പാടിടും ഞാൻ എന്നും നിനക്കായ്
പാർത്തിടും ഞാൻ നിൻ തണലിൽ(2)

ആർപ്പോടെ ഞാൻ എൻ വീട്ടിലെത്തിടും
എൻ പാടുകൾ എല്ലാം മറന്നിടും
ഓർത്തീടുമ്പോൾ എൻ പാദം പൊങ്ങുന്നേ
പാർത്തീടുന്നേ ആ പൊൻ ദിനം നാഥാ

2 ഭക്തർ നീതി പ്രഭാതം പോലെ
വിളങ്ങിടും ന്യായം മദ്ധ്യാഹന്നം പോലെ(2)
തമസ്സിൽ ഉദിക്കും വെളിച്ചമായി
നേരുള്ളോർക്കേകും തലമുറയായ്(2);- ആർ...

3 ലാഭമായൊന്നും എണ്ണുന്നില്ലേ
ലോകത്തിൽ എൻ യാത്രയതിൽ(2)
ഓടുന്നു ഞാൻ ലാക്കിലേക്ക്
വാടാകിരീടം പ്രാപിച്ചിടാൻ(2);- ആർ...

4 നിന്ദ അപമാനം പഴി ദുഷികൾ
പർവ്വതസമായെന്നെ മൂടുമ്പോൾ(2)
ആശ്രയിക്കും ക്രൂശിൻ നാഥനെ
നിന്നെ നോക്കി ഞാൻ യാത്ര ചെയ്യും(2);- ആർ...

5 യാഹിൽ ആശ്രയം വെച്ചിടുന്നോർ
സീയോൻ പർവ്വതം പോൽ നിലനിന്നിടും
ഉല്ലാസത്തിൻ ജയഘോഷങ്ങളാലെൻ
കൂടാരത്തെ മുറ്റും നിറച്ചിടുമേ;- ആർ...

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Anpin nathane nee mathiye