കർത്തൻ കൂടെ വാണിടുവാൻ
പ്രിയൻ നാടതിൽ എത്തിടുവാൻ (2)
യേശുവേ ആ മുഖം മുത്തുവാൻ
യേശുവേ ആ മാർവിൽ ചാരാൻ (2)
അപ്പനെ നിൻ കൂടെ ഇരിപ്പാൻ
എന്നെയും നീ ഒരുക്കീടണേ (2)
പ്രിയനെന്നെ വിളിച്ചിടും നാൾ
സർവ്വം വെടിഞ്ഞു ഞാൻ പോയിടുമേ (2)
ശോഭയേറും നാട്ടിലേക്ക്
എന്റെ യേശുവിൻ രാജ്യത്തിലായ് (2)
(യേശുവേ ആ മുഖം)
തേജസ്സോടെ വാഴുന്ന നാൾ
തെല്ലും ദൂരമേ അല്ല ഇനി (2)
നിച്ഛയം ഞാൻ എത്തിടുമേ
എന്റെ യേശുവിൻ നാട്ടിലേക്ക് (2)
(യേശുവേ ആ മുഖം)