1 അരികിൽ വന്ന് എന്റെ മുറിവിനെ തലോടിയാ
നല്ല ശമര്യനെ(2)
മറുവഴിയായി പലർ നീങ്ങി
കണ്ടിട്ടും കാണാതെയും മാറിപ്പോയി(2)
ആ സ്നേഹത്തിൻ ആഴത്തെ ഞാൻ കണ്ടീടുന്നു(2)
ആരും ആരും നൽകാത്ത സ്നേഹം(2)
2 കുശവൻ കൈയ്യിൽ കളിമണ്ണ് പോൽ
മാനപാത്രമായ് മാറ്റീണെ(2)
എൻ നിന്ദ മാറ്റി നീ കാൽവറിയിൽ
ജീവന്റെ ജീവനാം യേശുനാഥാ(2)