എന്റെ ദൈവം എന്നെ പാലിക്കും
എന്റെ ദൈവം എന്നെ നടത്തിടും
ദഃഖവേളയിൽ ആശ്വാസമായ്
വേദനകളിൽ സൗഖ്യമായ്
ആകുലചിന്തകൾ മനസ്സിലുയർന്നപ്പോൾ
ആശ്വാസമായ് നാഥൻ ചാരെയെത്തി
സാന്ത്വന വചനങ്ങൾ തന്നു തലോടി
നിത്യതക്കായെന്നെ ഒരുക്കിയല്ലോ
ഈ ലോക കഷ്ടങ്ങൾ സാരമില്ലെനിക്ക്
തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾ
ആ പൊന്മുഖം ഒന്നു കണ്ടിടുവാനായ്
ആവലോടെ ഞാൻ കാത്തിടുന്നെ