1 മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി-
ട്ടിഹത്തിൽ വന്ന രക്ഷകനേ
ഇഹത്തിൽ നേരിടും സമസ്ത കഷ്ടവും
സഹിപ്പാൻ കൃപ ചെയ്യണമേ;-
2 സുവിശേഷത്തിന്റെ നിമിത്തമുണ്ടാകും
വിവിധ കഷ്ടങ്ങളടിയൻ
ഭവികമെന്നെണ്ണി സഹിപ്പാൻ നീ കൃപ
ദിവസവും ചൊരിയണമേ;-
3 ദരിദ്രകാലത്തു ഞെരുക്കം നേരിട്ടാ
ലൊരിക്കലുമിളകാതെ
കരുതുന്നുണ്ടെനിക്കരുമ താതനെ
ന്നറിഞ്ഞു ഞാനിരിപ്പതിന്നു;-
4 കടുത്ത രോഗങ്ങൾ പിടിച്ചു ഞാനൊന്നു
കിടപ്പതിന്നിടയായാൽ
അടുക്കൽ വന്നെന്റെ കിടക്ക വിരിച്ചു
കിടത്തിടുന്നുടയവനാം;-
4 കടുത്ത രോഗങ്ങൾ പിടിച്ചു ഞാനൊന്നു
കിടപ്പതിന്നിടയായാൽ
അടുക്കൽ വന്നെന്റെ കിടക്ക വിരിച്ചു
കിടത്തിടുന്നുടയവനാം;-
ഒരിക്കലേവനും : എന്ന രീതി