Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 2237 times.
Sankethame ninte adima njaane

sankethame ninte adima njaane
ghoshikkume manam santhoshathaal
karthave nee cheyitha nanmakale
nithyam ninthyam njaan dhyanikkume

1 alavilla snehathaal cherppavane
ennamilla nanmakal nalkunnavane
shobitha manaala mahima prathaapa
snehathaal nin paadam chernnidume;-

2 karthave nin kriyakal valiyavae
shudhane nin pravarthikal mahathvamullathe
nityane nin pramanangal ennumullathe
bhaktharude santhosha bhagyamithe;-

3 enne ennum upadeshichu nadathunnone
drishti vachu aalochana nalkunnavane
pokenda vazhi enne kanikkunnavane
aashrayikkunnone krupa chuttikkollume;-

4 karam pidichu nadathum karthan neeyalo
yachicha enne saukhiyamakkiallo
kuzhiyil veezhathenne sukshichavane
kannuneere santhoshamay maattiyallo;-

5 paapangale orkaathenne cherthuvallo
shapangale neekki shutham aakkiyallo
rakshayude santhosham thirike-thannallo
unarvinaviyalenne thaangiyallo;-

സ​ങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ

സങ്കേതമേ നിന്റെ അടിമ ഞാനേ
ഘോഷിക്കുമേ മനം സന്തോഷത്താൽ
കർത്താവേ നീ ചെയ്ത നന്മകളെ
നിത്യം നിത്യം ഞാൻ ധ്യാനിക്കുമേ

1 അളവില്ലാ സ്നേഹത്താൽ ചേർപ്പവനെ
എണ്ണമില്ലാ നന്മകൾ നല്കുന്നവനെ
ശോഭിതമണാളാ മഹിമപ്രതാപാ
സ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ;-

2 കർത്താവേ നിൻ ക്രിയകൾ വലിയവയെ
ശുദ്ധനേ നിൻ പ്രവൃത്തികൾ മഹത്വമുള്ളത്
നിത്യനേ നിൻ പ്രമാണങ്ങൾ എന്നുമുള്ളത്
ഭക്തരുടെ സന്തോഷ ഭാഗ്യമിതു;-

3 എന്നെ എന്നും ഉപദേശിച്ചു നടത്തുന്നോനേ
ദൃഷ്ടിവച്ചു ആലോചന നല്കുന്നവനേ
പോകേണ്ട വഴി എന്നെ കാണിക്കുന്നവനേ
ആശ്രയിക്കുന്നോനെ കൃപ ചുറ്റിക്കൊള്ളുമേ;-

4 കരം പിടിച്ചു നടത്തും കർത്തൻ നീയല്ലൊ
യാചിച്ച എന്നെ സൗഖ്യമാക്കിയല്ലൊ
കുഴിയിൽ വീഴാതെന്നെ സൂക്ഷിച്ചവനേ
കണ്ണുനീരെ സന്തോഷമായ് മാറ്റിയല്ലൊ;-

5 പാപങ്ങളെ ഓർക്കാതെ ചേർത്തുവല്ലൊ
ശാപങ്ങളെ നീക്കി ശുദ്ധമാക്കിയല്ലൊ
രക്ഷയുടെ സന്തോഷം തിരികെ തന്നല്ലോ
ഉണർവിനാവിയാലെന്നെ താങ്ങിയല്ലോ;-

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Sankethame ninte adima njaane