Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 615 times.
Devane pukazthi suthichiduvin

Devane pukazthi stuthichiduvin
avan nallavanakayal devane
thanude kaarunyam ennekumulathu
enekumulathennu

1 ente vishamathakal thane ariyichu njan
ente sameepamavanethi uthavi nalkan
elaamayenum enikundavanenkil
thelum bhayam vendini

2 marthyanilasrayika thathal varumnerathil
karthavilasrayipathethrayo nalathorthal
shathrukal mumpil than shakthiyil njan jaya
keerthanangal paadidum

3 ulaasajayagoshamundu koodarangalil
uthama bhaktharude shudha hridyangalil
ethra vishamathakal vanaalum paadu-
menaalum stuthigeethangal

4 nithyathaathanu stuthi sathyaathmavinu stuthi
marthyarku raksha thanna kristhunaadanu stuthi
nithyathayil nammalethumenaalum
thudarum paramastuthi

ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ

ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ 
അവൻ നല്ലവനാകയാൽ  ദേവനെ 
തന്നുടെ കാരുണ്യം എന്നേക്കുമുള്ളത് 
എന്നേക്കുമുള്ളതെന്ന്

1 എന്റെ വിഷമതകൾ തന്നെയറിയിച്ചു ഞാൻ 
എന്റെ സമീപമവനെത്തി ഉതവി നൽകാൻ
എല്ലാമായെന്നും എനിക്കുണ്ടവനതാൽ 
തെല്ലും ഭയം വേണ്ടിനി

2 മർത്യനിലാശ്രയിക്കാതത്തൽ വരുന്നേരത്തിൽ 
കർത്താവിലാശ്രയിപ്പതെത്രയോ നല്ലതോർത്താൽ 
ശത്രുക്കൾ മുമ്പിൽ തൻശക്തിയിൽ ഞാൻ 
ജയകീർത്തനങ്ങൾ പാടിടും

3 ഉല്ലാസ ജയഘോഷമുണ്ടുകൂടാരങ്ങളിൽ 
ഉത്തമഭക്തരുടെ ശുദ്ധഹൃദയങ്ങളിൽ
എത്ര വിഷമതകൾ വന്നാലും പാടുമെന്നാളും സ്തുതിഗീതങ്ങൾ

4 നിത്യതാതന്നു സ്തുതി സത്യാത്മാവിന്നു സ്തുതി 
മർത്യർക്കു രക്ഷ തന്ന ക്രിസ്തുനാഥന്നു സ്തുതി
നിത്യതയിൽ നമ്മളെത്തുമന്നാളും
തുടരും പരമസ്തുതി

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Devane pukazthi suthichiduvin