1 സ്വർഗ്ഗവാതിൽ നാഥൻ തുറന്നു
യേശു വേഗം വന്നീടും(2)
വാനമേഘ പ്രിയൻ വരുന്നു
കോടാ കോടി ദൂതരുമായി(2)
2 ചൂളപോലെ കത്തീടും നാളിൽ
ദുഷ്ടന്മാരെ അവൻ ദഹിപ്പിച്ചിടും
ദൈവത്തിൻ ഭക്തർ യഹോവ തന്നിൽ
സന്തോഷത്തോടെ ഉല്ലസിച്ചീടും
3 ഉണർന്നീടുക ദൈവജനമേ
ഉയർത്തീടുക ജയത്തിൻ കൊടികൾ
ഉന്നതനെ നാം സ്വീകരിച്ചീടുവാൻ
ഉത്സുകരായി ഉണരൂ വേഗം
4 കാഹളങ്ങൾ മുഴങ്ങീടുവാൻ
കാലമേറ്റം ആസന്നമായി
കാത്തിരിക്കും വിശുദ്ധരെല്ലാം
കഴുകനെ പോൽ പറന്നുയരും