Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 351 times.
Prathisandhikalude Naduvil Ente{ viduthal}

Prathisandhikalude Naduvil Ente
Prarthanakettullalinjavane
Uchathil Ninnodu Yachichappol
Utharamaruliya Ponneshuve

   Prarthikkunnu Nin Sannidhiyil
   Kathirikkunnu Parishudhane

Dhairyamode Kripassanathin
Aduthuvannarikathu Ninneedaan
Praveshanam Nalki Karunayullon
Thalsamayam Venda Kripayum Nalki

Manassu Thakarnnu Njaan Vilichappol
Hridayam Nurungi Njaan Kenappol
Santhwanamekum Thirukkarathaal
Cherthanachen Kannuneer Thudakkum

Aakasham Chaaychavan Irangivarum
Maha Veeraneppolavan Irangivarum
Uyarathil Ninnavan Karam Neetti
Peruvellathil Ninnu Valichedukkum

പ്രതിസന്ധികളുടെ നടുവിൽ എന്റെ

പ്രതിസന്ധികളുടെ  നടുവിൽ  എന്റെ
പ്രാർത്ഥനക്കെട്ടുള്ളലിഞ്ഞവനെ
ഉച്ചത്തിൽ  നിന്നോട്  യാചിച്ചപ്പോൾ
ഉത്തരമരുളിയ  പോന്നേശുവേ

   പ്രാർത്ഥിക്കുന്നു  നിൻ  സന്നിധിയിൽ
   കാത്തിരിക്കുന്നു  പരിശുദ്ധൻ

ധൈര്യമൊടെ  കൃപാസനത്തിന്      
അടുത്തുവന്നരികത്തു   നിന്നീടാൻ  
പ്രവേശനം  നൽകി  കരുണയുള്ളൊന്
തത്സമയം  വേണ്ട  കൃപയും  നൽകി

മനസ്സ്  തകർന്നു  ഞാൻ  വിളിച്ചപ്പോൾ
ഹൃദയം  നുറുങ്ങി  ഞാൻ  കേണപ്പോൾ
സാന്ത്വനമേകും  തിരുക്കരത്താൽ
ചേർത്തനച്ചെൻ  കണ്ണുനീർ  തുടയ്ക്കും

ആകാശം  ചായ്ച്ചവൻ  ഇറങ്ങിവരും
മഹാ  വീരനെപ്പോലവൻ  ഇറങ്ങിവരും
ഉയരത്തിൽ  നിന്നവൻ  കരം  നീട്ടി
പേരുവെള്ളത്തിൽ  നിന്ന്  വലിച്ചെടുക്കും

More Information on this song

This song was added by:Administrator on 14-12-2021