Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1115 times.
Njanente karthaavin svantham

Njanente karthavin svantham
svarakthathal thanenne vangiyathal
dayathonni ennethan
makan aakkitherthoru sneham marakkavatho

1 krupayaale daivam kristhuvilenne-
kandu yugangalkku munne
anne baliyaakaan
daivakunjaadine karuthiyenikkayavan;- njaanente...

2 than makkalethaan kanmanipole
unmayil kaakkunnathaale
kalangaathe ulakil njaan kulungaathe 
dhairyamaay anudinam vaazhunnu haa;- njanente...

3 karthavennethan koodaramaravil
kathedum kashdatha varikil
chuttum ethirkkunna shathrukkal
munpil njan muttum jayam nedidum;- njanente...

4 onneyenikkasha than sannidhanam
chernnennum aanandaganam
padippukazhthi’than mandirathil dhyanam
cheythennum parthedenam;- njanente...

ഞാനെന്റെ കർത്താവിൻ സ്വന്തം

ഞാനെന്റെ കർത്താവിൻ സ്വന്തം
സ്വരക്തത്താൽ താനെന്നെ വാങ്ങിയതാൽ
ദയതോന്നിയെന്നെത്തൻ
മകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോ

1 കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ-
കണ്ടു യുഗങ്ങൾക്കു മുന്നേ
അന്നേ ബലിയാകാൻ
ദൈവകുഞ്ഞാടിനെ കരുതിയെനിക്കായവൻ;- ഞാനെന്റെ...

2 തൻ മക്കളെത്താൻ കൺമണിപോലെ
ഉൺമയിൽ കാക്കുന്നതാലെ
കലങ്ങാതെ ഉലകിൽ ഞാൻ കുലുങ്ങാതെ 
ധൈര്യമായ് അനുദിനം വാഴുന്നു ഹാ;- ഞാനെന്റെ...

3 കർത്താവെന്നെത്തൻ കൂടാരമറവിൽ
കാത്തീടും കഷ്ടത വരികിൽ
ചുറ്റും എതിർക്കുന്ന ശത്രുക്കൾ
മുൻപിൽ ഞാൻ മുറ്റും ജയം നേടിടും;- ഞാനെന്റെ...

4 ഒന്നെയെനിക്കാശ തൻ സന്നിധാനം
ചേർന്നെന്നുമാനന്ദഗാനം
പാടിപ്പുകഴ്ത്തിത്താൻ മന്ദിരത്തിൽ ധ്യാനം
ചെയ്തെന്നും പാർത്തീടേണം;- ഞാനെന്റെ...

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Njanente karthaavin svantham