Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 692 times.
Sthuthichidunne njangal sthuthichidunne
സ്തുതിച്ചിടുന്നേ ഞങ്ങൾ സ്തുതിച്ചിടുന്നേ

സ്തുതിച്ചിടുന്നേ ഞങ്ങൾ സ്തുതിച്ചിടുന്നേ
സ്തോത്രം പാടി പുകഴ്ത്തിടുന്നേ
ഉയരങ്ങളിൽ ഉന്നതങ്ങളിൽ
അത്യുന്നതനെ നിനക്കു സ്തുതി

1 അത്ഭുതമായവൻ പേർ ചൊല്ലി വിളിച്ച
തൻ പ്രിയ ജനങ്ങളെ
സ്തുതിക്കാം സ്തുതിക്കാം സ്തോത്രം ചെയ്യാം
സ്തുതികൾ ജയത്തിൻ ധ്വനികളല്ലോ

2 ഈ ദിനം നമുക്കവൻ ദാനമായ് തന്നല്ലോ
നാമൊന്നായ് ഘോഷിച്ചിടാം
സൗഖ്യവും ബലവും ശാന്തിയും തന്ന്
നിത്യവും വഴി നടത്തുന്നതിനാൽ;- 

3 കഷ്ടതകൾ മറന്നുല്ലസിച്ചീടും
കർത്താവിൻ കുഞ്ഞുങ്ങളെ
ദുഷ്ടന്റെ തന്ത്രം പോരാടി ജയിപ്പാൻ
കർത്താവിൽ അമിതബലം ധരിക്കാം;-

4 വിവിധങ്ങളാം ദൈവകൃപയുടെ നൽ
ഗൃഹ വിചാരകന്മാരെ
ശുശ്രുഷിപ്പീൻ അന്യോന്യം നാം
കൃപാവരത്തിൻ ക്രിയകളിനാൽ

5 നിശ്ചയമായ് നമ്മെ തേജസിൽ ചേർപ്പാൻ
കർത്താവു വേഗം വരും
നിത്യമനോഹര വാസത്തിനായ് നമു-
ക്കുണരാം ഉണർന്നു പ്രകാശിച്ചിടാം;-

More Information on this song

This song was added by:Administrator on 25-09-2020