നാഥാ യേശു നാഥാ
നാഥാ സ്നേഹരൂപ
കാൽവരി മലയിലെ ബലിദായക
ഉത്ഥിതനായൊരു ദൈവപുത്ര (2)
ഒന്ന് തൊടേണേ എൻ ദുഃഖങ്ങളിൽ
ഒന്ന് തൊടേണേ എൻ വേദനയിൽ
ഒന്ന് തൊടേണേ എൻ വല്ലായ്മയിൽ
വന്നു തരേണ നിൻ കൃപകളെന്നും (2)
നിണമൊഴുകിയ നിൻ തിരുവിലാവിൽ
മുഖമൊന്നു ചേർക്കുവാൻ കൊതിക്കുന്നു ഞാൻ
നിണമൊഴുകിയ നിൻ തിരുവടുവിൽ തൊട്ടൊന്നു സുഖപ്പെടാൻ കൊതിക്കുന്നു ഞാൻ
ഇന്നി അൾത്താരയിൽ
ഹൃദയം നൽകിടുവാൻ
നിൽപ്പു തീരാത്ത മോഹങ്ങൾ പേറി
കൃപയാൽ മാറ്റിടണെ
എന്നെ ചേർത്തീടണേ
നിൻ ഹിതം എന്നിൽ നിറച്ചിടണേ നീ
വരണേ യേശുവേ...തൊടണേ എന്നെ നീ..
(ഒന്ന് തൊടേണേ )
കൃപയൊഴുകിടും നിൻ തിരുക്കരത്താൽ
തഴുകിത്തലോടുവാൻ കൊതിക്കുന്നു ഞാൻ
കരുണ പൊഴിക്കും
നിൻ മിഴിയിൽ
എന്നെയും കാണുവാൻ കാത്തിരിപ്പു
പാപം ചെയ്തീടുവാൻ
ഞാൻ ഇനി ഇല്ലേശുവേ
അങ്ങേ അൾത്താര അല്ലോ എൻ ലോകം
അണഞ്ഞിടേണമേ
എന്നുടെ മനസാകും സക്രാരിയിൽ
മിഴിവോടെന്നെന്നും വാഴാൻ വരണേ യേശുവേ...തൊടണേ എന്നെ നീ.