1 ദൈവത്തിന്റെ പൈതൽ ഞാൻ
സ്വർഗ്ഗ രാജ്യം എന്റേത് പാടും ഞാൻ
സ്വർഗ്ഗ ദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നും
ശുദ്ധി വരുത്തിടും പരിശുദ്ധാ-
ത്മാവിന്നും സ്തുതി പാടും
2 ദൈവം എന്നെ കാണുന്നു
ഞാൻ പാടുമ്പോൾ കേൾക്കുന്നു പാടും ഞാൻ;- സ്വർഗ്ഗ...
3 ദൈവത്തിന്റെ ദൂതന്മാർ
എന്നെക്കാവൽ ചെയ്യുന്നു പാടും ഞാൻ;- സ്വർഗ്ഗ...
4 യേശു എന്റെ സ്നേഹിതൻ
കൂടെയുണ്ടെല്ലായ്പ്പോഴും പാടും ഞാൻ;- സ്വർഗ്ഗ...
5 ശുദ്ധിയിൽ എന്നെ കാക്കണം
ശുദ്ധ ദൈവത്രീയേകാ പാടും ഞാൻ;- സ്വർഗ്ഗ...