Back to Search
Create and share your Song Book ! New
Submit your Lyrics New
4 average based on 1 reviews.
Add Content...
Karunyasagarame deva nin karunasane varename aruvaniruvaro muvaro en namattil cherumo avide njan cherumennu chonnapole (karunya..) tirunamam urachiduvan yogyata njangal kkoruvidhattilum illayyo thirusudan yesumulam parisuddhatmave tannu perum papikalamennal manassukal suddhamakki (karunya..) loka chintakalinalum palavidhamam dehachintakalinalum lokaprabhuvam peyin maya tantrangalalum akulappetum njangal shokam tirppatinnayi (karunya..) kayen tan baliyalppole njangalum ninne vayal matram vanangathe mayamillathe habel cheyta balipol tanne iyadiyarum cheyvan ippol anugrahippan (karunya..)
കാരുണ്യസാഗരമേ - ദേവാ നിന്‍ കരുണാസനേ വരേണമേ ആരുവാനിരുവരോ - മൂവരോ എന്‍ നാമത്തില്‍ ചേരുമോ അവിടെ ഞാന്‍ ചേരുമെന്നു ചോന്നപോലെ - (കാരുണ്യ..) തിരുനാമം ഉരച്ചീടുവാന്‍, യോഗ്യത ഞങ്ങള്‍- ക്കൊരുവിധത്തിലുമില്ലയ്യോ തിരുസുതന്‍ യേശുമൂലം - പരിശുദ്ധാത്മാവെ തന്നു പെരും പാപികളാമെങ്ങള്‍ - മനസ്സുകള്‍ ശുദ്ധമാക്കി - (കാരുണ്യ..) ലോക ചിന്തകളിനാലും, പലവിധമാം ദേഹചിന്തകളിനാലും ലോകപ്രഭുവാം പേയിന്‍ - മായ തന്ത്രങ്ങളാലും ആകുലപ്പെടും ഞങ്ങള്‍ - ശോകം തീര്‍പ്പതിന്നായി - (കാരുണ്യ..) കായേന്‍ തന്‍ ബലിയാല്‍പ്പോലെ - ഞങ്ങളും നിന്നെ വായാല്‍ മാത്രം വണങ്ങാതെ മായമില്ലാതെ ഹാബേല്‍ - ചെയ്ത ബലിപോല്‍ തന്നെ ഈയടിയാരും ചെയ്‌വാ-നിപ്പോളനുഗ്രഹിപ്പാന്‍ - (കാരുണ്യ..)