ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദമേ
ഉർവ്വിതന്നിൽ ഭക്തന്മാർക്കുള്ളാശയിൻ പ്രദീപമേ
1 ക്രിസ്തുരാജൻ മൃത്യുവെ ജയിച്ചുയർത്ത സുദിനമേ
സത്യമീ സുവാർത്ത ഭൂവിലെവിടെയും സുവിദിതമെ
മർത്യനീ പ്രത്യാശ തന്ന പ്രാരംഭ പ്രഭാതമേ
പാടും ഞാൻ സംഗീതമേ;-
2 ശത്രുവിന്റെ ശക്തിയെ തകർത്തെറിഞ്ഞ ദിവസമേ
മൃതുവിൻ ബലത്തിനും വിരാമമിട്ട നിമിഷമേ
വിജയഭേരി വിശ്വമെങ്ങും വിണ്ണിലും മുഴങ്ങിയേ
വൃതരിൻ ഭീതി നീങ്ങിയേ;-
3 എന്തുമർമ്മം നാമെല്ലാരും നിദ്രകൊള്ളുകില്ലിഹേ
അന്ത്യകാഹളം ധ്വനിയ്ക്കു മധിപനേശുവരവതിൽ
മരണനിദ്ര ചെയ്യും ശുദ്ധരുയിക്കുമക്ഷ-യരായ്
തീരും നാം മരുരുപമായ്;-
4 ഈ ദ്രവത്വമായതദ്രവത്വമായി മാറുമേ
ഇന്നു മർത്യമായതന്നു മർത്യതേജസ്സേറുമേ
മരണം നീങ്ങി വിരവിലങ്ങു വിജയമായി മാറുമേ
വചനവും നിറവേറുമേ;-
5 അല്പകാലം മൃത്യു നമ്മെ മണ്ണിലാഴ്ത്തി വയ്ക്കിലും
മർത്യ ജീവിതത്തിനന്ത്യം അവിടെ അല്ലൊരിക്കലും
നിത്യമാം എൻ പ്രാണനെ പാതാളത്തിൽ വിടില്ലവൻ
അഴിവു കാണുകില്ല ഞാൻ;-
6 നാം മരിച്ചു നമ്മൾ ജീവൻ ക്രിസ്തുവോടുകൂടവേ
ദൈവത്തിൽ മറഞ്ഞിരിക്കും എത്ര ഭദ്രമായത്
ജീവനായ ക്രിസ്തു വീണ്ടും തേജസ്സിൽ വെളിപ്പെടും
നാമുമങ്ങു ചേർന്നിടും;-