ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
പാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചു
ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
1.യേശുവിനെ സ്തുതിച്ചീടാം
യേശുവിനായ് ജീവിച്ചീടാം
സത്യ മതിൽ പണിതിടാം
ശത്രു കോട്ട തകർത്തിടാം
സത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം;- ജീവനും
2.യേശുവിലെന്നും വസിച്ചീടാം
ആത്മഫലം അധികം നൽകാം
വിശുദ്ധിയിൽ അനിന്ദ്യരാകാം
ഉത്സുഹരായി പ്രവർത്തിച്ചീടാം
ക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം;- ജീവനും