1 യേശു അല്ലാതെ വേറൊരു രക്ഷകൻ
ഇഹത്തിലുണ്ടോ പറവാൻ-മനമേ!
ആശ്രയിച്ചീടുന്നവരേവരും-തിരുകൃപ തന്നിൽ
അനുഭവിച്ചീടുന്നുവല്ലോ-മനമേ!
2 വല്ലഭപരൻ താൻ-പരിശുദ്ധ പരൻ താൻ
മഹത്വപരാപരൻ താൻ-മനമേ! മഹത്വ…
പാപം ഇല്ല സ്വല്പവും നരദേവനാം യേശുവിൽ
ഇവനല്ലോ നമുക്കു ഗുരു-മനമേ! ഇവനല്ലോ…
3 തിരുമൊഴി അനുസരിച്ചിടുന്നതെല്ലാം
തിരുനടപ്പതിശ്രേഷ് ഠം- മനമേ! ശുഭം
തന്റെ തിരുവടി പിന്തുടർന്നീടുന്നവ-ർക്കേവർക്കും
ചേരും മോക്ഷാനന്ദമേ-മനമേ! ചേരും;-
4 ദയകെട്ട പേ ഇങ്ങു നരരെ പാതാളത്തിൽ
ചതിച്ചുകൊണ്ടാടുന്നതു-മനമേ!- ചതിച്ചു…
കണ്ടു ദയ കൃപ സ്നേഹവും നിറഞ്ഞ പരൻ വന്നു
സത്യവേദം അരുളാൻ-മനമേ! സത്യവേദം;-
5 പാപികളെ എല്ലാം നാശം ചെയ്തീടുവാൻ
വല്ലഭ നീതി നിൽക്കേ-മനമേ! വല്ലഭ…
പരിതാപത്തോടെ അവതാരം ചെയ്യാൻ പരൻ
ശാപം തന്മേൽ ചുമപ്പാൻ-മനമേ! ശാപം;-
6 നരർക്കെല്ലാം വേണ്ടി തൻ പരിശുദ്ധ ജഡംരക്തം
ജീവനും ബലി കഴിച്ചാൻ-മനമേ- ജീവനും…
ചത്തു തിരിച്ചുയിർത്തെഴുന്നു തൻ തിരുകൃപ-തേടുന്നോർ
ചേരും മോക്ഷാനന്ദത്തിൽ-മനമേ ചേരും;-